കോടിയേരി സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

 




ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ പദവിയില്‍ തുടരാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായി കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി.

നാളെ (ഞായറാഴ്ച) തിരുവനന്തപുരത്ത് അവൈലബിള്‍ പിബി യോഗം വിഷയം ചര്‍ച്ച ചെയ്യും. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉള്‍പ്പെടെ തിരുവനന്തപുരത്ത് ഉള്ള പി.ബി. അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും.

കോടിയേരി ബാലകൃഷ്ണന് അവധി നല്‍കി താല്‍ക്കാലിക സെക്രട്ടറി വേണോ അതോ സ്ഥിരം സംവിധാനം വേണോ എന്ന കാര്യത്തില്‍ നാളെ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.

Post a Comment

Previous Post Next Post