പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും



സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. ആകെ 2,95,118 വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചു. അവസാനഘട്ട അലോട്ട്‌മെന്റ് ഇന്നലെ പൂര്‍ത്തീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്ന് വൈകീട്ട് അഞ്ചിനകം ഫീസടച്ച് സ്കൂളിൽ സ്ഥിര പ്രവേശനം നേടണം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.

Post a Comment

Previous Post Next Post