കുന്നംകുളം> കീഴൂരില്‍ മകള്‍ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തി. കീഴൂര്‍ ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്‍്റ ഭാര്യ രുഗ്മിണി (58 )യാണ് മരിച്ചത്.
സംഭവത്തില്‍ മകള്‍ ഇന്ദുലേഖയെ പോലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷങ്ങളുടെ സാമ്ബത്തിക ബാധ്യതയുള്ള ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്തി സ്ഥലം കൈക്കലാക്കി വില്‍പ്പന നടത്തിയ സാമ്ബത്തിക ബാധ്യത തീര്‍ക്കുന്നതിനായാണ് കൊലപാതകം ചെയ്തതെന്നാണ് വിവരം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്.ഇക്കഴിഞ്ഞ 18 ന് വിദേശത്തായിരുന്ന മകളുടെ ഭര്‍ത്താവിനെ കൊണ്ടുവരാന്‍ മകള്‍ക്കൊപ്പം നെടുമ്ബാശേരിയില്‍ പോയിരുന്നു. മടങ്ങി വരുന്നതിനിടെ കഴിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്നാണ് കരുതുന്നത്. വീട്ടില്‍ തിരിച്ചെത്തി പിറ്റേ ദിവസം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച മരിച്ചു. ചൊവ്വാഴ്ച കുന്നംകുളം നഗരസഭ ശ്മശാനത്തില്‍ സംസ്കരിച്ചു.
സംഭവത്തില്‍ അസാധാരണ മരണത്തിന് പോലീസ് കേസെടുത്തിരുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്. ഇതോടെ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തതിലാണ് മകള്‍ ഇന്ദുലേഖ വിഷം നല്‍കിയതെന്ന് സ്ഥിരീകരിച്ചത്. കേച്ചേരി സ്വദേശിയായ ചന്ദ്രനും കുടുംബവും 10 വര്‍ഷം മുമ്ബാണ് കിഴൂരില്‍ താമസമാക്കിയത്. മരണ ശേഷം വീടും സ്ഥലവും മകളുടെ പേരില്‍ എഴുതി വെച്ചിരുന്നു. സാമ്ബത്തിക ബാധ്യത മൂലം ബുദ്ധിമുട്ടിലായ മകള്‍ അമ്മയെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുത്ത് വില്പന നടത്താനായാണ് ഈ കൊടും ക്രുരതക്ക് മുതിര്‍ന്നതെന്നാണ് കരുതുന്നത്

Post a Comment