കല്‍പ്പറ്റ: വയനാട്ടില്‍ കാറപകടത്തില്‍ 4 വയസുകാരിക്ക് ദാരുണാന്ത്യം. വയനാട് മുട്ടിലില്‍ ദേശീയ പാത 766 ല്‍ കൊളവയല്‍ ഒളവത്തൂരിനടുത്താണ് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
കല്‍പ്പറ്റ മുണ്ടേരിയിലെ സ്കൂള്‍ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്കൂള്‍ അധ്യാപിക പ്രിന്‍സിയുടെയും ഇളയ മകളായ നയന എന്ന ഐയ്ലിന്‍ തെരേസ (4) യാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി റോഡി ലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഐയ്ലിന്‍ തെരേസയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.
നയനയുടെ ചേച്ചി ഇസയുടെ പിറന്നാളിന് കേക്ക് വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം. സജി - പ്രിന്‍സി ദമ്ബതികള്‍ക്ക് നാല് പെണ്‍കുട്ടികളാണ്. ഇവരില്‍ ഏറ്റവും ഇളയവളാണ് മരിച്ച നയന.

Post a Comment