ഓണാഘോഷ പാക്കേജുമായി കെ എസ് ആര്‍ ടി സി; നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്ര

ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച്‌ ജില്ല കെ എസ് ആര്‍ ടി സി നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രക്ക് അവസരമൊരുക്കും.

സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസില്‍ സെപ്റ്റംബര്‍ നാലിന് രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് എറണാകുളം ബോള്‍ഗാട്ടിയില്‍ എത്തും. അവിടെ നിന്ന് അഞ്ചു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഡംബര കപ്പല്‍യാത്രയും വിഭവസമൃദ്ധമായ അത്താഴ വിരുന്നും കഴിച്ച്‌ തിരിച്ച്‌ അഞ്ചിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതീയിലാണ് ട്രിപ്പ്.

വാഗമണ്‍-കുമരകം

സെപ്റ്റംബര്‍ മൂന്നിന് രാത്രി ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് സെപ്റ്റംബര്‍ ആറിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതീയിലാണ് വാഗമണ്‍-കുമരകം ട്രിപ്പ്. ഓഫ് റോഡ് ജീപ് സഫാരി, സൈറ്റ് സീയിംഗ്, ക്യാംപ് ഫയര്‍, ഹൗസ് ബോട്ട്, മറൈന്‍ ഡ്രൈവ് യാത്രകള്‍. ക്ഷണം, താമസം ഉള്‍പ്പെടെ 3900 രൂപയാണ് ചാര്‍ജ്. സെപ്റ്റംബര്‍ എട്ടിന് തിരുവോണ നാളില്‍ വൈകീട്ടും ഈ ട്രിപ്പ് ഉണ്ടാകും.

മൂന്നാര്‍

സെപ്റ്റംബര്‍ നാലിന് രാവിലെ ഏഴ് മണിക്ക് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് സെപ്റ്റംബര്‍ ഏഴിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതീയിലാണ് മൂന്നാര്‍ ടിപ്പ്. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിച്ച്‌ രാത്രിയാണ് മൂന്നാറിലെത്തുക. തിങ്കളാഴ്ച എക്കോപോയിന്റ്, ടോപ് സ്റ്റേഷന്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍, ഷൂട്ടിംഗ് പോയിന്റ്, കുണ്ടള തടാകം, മാട്ടുപ്പെട്ടി ഡാം, ഇരവികുളം നാഷണല്‍ പാര്‍ക്ക്, മറയൂര്‍ ശര്‍ക്കര ഫാക്ടറി, മറയൂര്‍ ചന്ദനതോട്ടം, ലോറ്റ്ഡാം വെള്ളച്ചാട്ടം, മുനിയറ എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. കെഎസ്‌ആര്‍ടിസി ക്യാരവാനിലാണ് താമസം. കൂടാതെ എല്ലാ വാരാന്ത്യങ്ങളിലും വയനാട്, പൈതല്‍മല ഏകദിന ട്രിപ്പുകളും ഉണ്ടാവും.

ബുക്കിംഗിന് ഫോണ്‍ : 9496131288, 8089463675

Post a Comment

Previous Post Next Post