ദുബായ്: ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകിയതിനാല്‍ യാത്രക്കാര്‍ ഒരു ദിവസത്തിലേറെ വിമാനത്താവളത്തില്‍ കുടുങ്ങി.
ഷാര്‍ജയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് അല്‍പ്പസമയം മുമ്ബാണ് കേരളത്തിലേക്ക് പുറപ്പെടാന്‍ കഴിഞ്ഞത്. എയര്‍ അറേബ്യയിലെ യാത്രക്കാര്‍ക്കും സമാനമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നെങ്കിലും എയര്‍ലൈന്‍ താമസസൗകര്യം ഒരുക്കി. എന്നാല്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ പൂര്‍ണമായും വിമാനത്താവളത്തിനുള്ളില്‍ ആയി. ബെഞ്ചിലും കസേരയിലും പുറത്തേക്കുമില്ല അകത്തേക്കുമില്ലെന്ന അവസ്ഥയില്‍ ഇരുന്നും കിടന്നും നേരം വെളുപ്പിക്കുകയായിരുന്നു. ഇന്നലത്തെ പൊടിക്കാറ്റില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സമാനമായ സാഹചര്യമായിരുന്നു.
ഇറങ്ങേണ്ട വിമാനങ്ങള്‍ കുവൈറ്റിലാണ് ലാന്‍ഡ് ചെയ്തത്. വിമാനം മണിക്കൂറുകള്‍ വൈകിയാണ് യാത്ര ആരംഭിച്ചത്. കുട്ടികളുമായി വന്നവര്‍ ഏറെ ബുദ്ധിമുട്ടി. യാത്രക്കാരുടെ ലഗേജ് വിമാനത്തിലേക്ക് മാറ്റിയതിനാല്‍ ആര്‍ക്കും മാറാന്‍ തുണി പോലും ഉണ്ടായിരുന്നില്ല. ഓരോ മണിക്കൂറിലും വിമാനം പറന്നുയരുമെന്ന സൂചന ലഭിച്ചതിനാല്‍ ആര്‍ക്കും എവിടെയും സ്വസ്ഥമായി ഇരിക്കാന്‍ പോലും സാധിച്ചില്ലെന്നു യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ എയര്‍ ഇന്ത്യയ്ക്ക് രണ്ട് ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിമാനത്താവളത്തിലെ മുറികള്‍ മറ്റ് കമ്ബനികള്‍ ബുക്ക് ചെയ്തതിനാല്‍ കിടക്കാന്‍ ഒരിടം നല്‍കാന്‍ പോലും കഴിഞ്ഞില്ല. കേരളത്തിലേക്കുള്ള മൂന്ന് വിമാനങ്ങളിലെ യാത്രക്കാര്‍ ഇന്നലെ ഇവിടെ ഉണ്ടായിരുന്നു. 500 ഓളം പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്നതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കുടുങ്ങിയവരില്‍ ടു മെന്‍ ഫിലിം ക്രൂവും ഉള്‍പ്പെട്ടിരുന്നു.

Post a Comment