പ്രമുഖ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയര്‍ റൂഡി കോര്‍ട്‌സണ്‍ (73) കാറപകടത്തില്‍ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ റിവേഴ്‌സ്‌ഡേലില്‍ വെച്ചായിരുന്നു അപകടം. മകനായ റൂഡി കോര്‍ട്‌സണ്‍ ജൂനിയറാണ് അച്ഛന്റെ വിയോഗം അറിയിച്ചത്. കേപ്ടൗണില്‍ നിന്ന് നെല്‍സണ്‍ മണ്ടേല ബേയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. 108 ടെസ്റ്റുകളിലും 209 ഏകദിനങ്ങളിലും 14 ട്വന്റി 20 മത്സരങ്ങളിലും കോര്‍ട്‌സണ്‍ അമ്പയറായിട്ടുണ്ട്.

Post a Comment