എൻഡിഎ മുന്നണിയുമായി തല്ലിപ്പിരിഞ്ഞ JDU അധ്യക്ഷനും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രാജിവെച്ചു. ഇതോടെ സർക്കാർ താഴെ വീണു. 3.45ഓടെ ഗവർണറെ കാണാൻ അദ്ദേഹം പട്നയിലെ രാജ്ഭവനിൽ എത്തിയിരുന്നു. കോൺഗ്രസും RJDയും JDUവിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഗവർണറെ അറിയിച്ച് പുതിയ സർക്കാർ രൂപീകരിക്കാനുള്ള വാദവും അദ്ദേഹം ഉന്നയിച്ചെന്നാണ് വിവരം. ഇവർക്ക് 122 സീറ്റിന്റെ കേവല ഭൂരിപക്ഷം നേടാനാകും.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു
Alakode News
0

Post a Comment