'സൈനീകര്‍ക്ക് നാണക്കേട്'; ജവാന്റെ പേര് മാറ്റണമെന്ന് നിവേദനം



ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് എക്‌സൈസ് കമ്മിഷണര്‍ക്ക് നിവേദനം. ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികര്‍ക്ക് നാണക്കേടാണെന്നാണ് പരാതി. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ പേര് മാറ്റാന്‍ നടപടിയുണ്ടാകണമെന്നാണ് ആവശ്യം. പ്രമുഖ മദ്യ ബ്രാന്‍ഡായതിനാല്‍ പരാതി തള്ളിയേക്കും. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പാദിപ്പിക്കുന്ന റം ആണ് ജവാന്‍.

Post a Comment

Previous Post Next Post