ഷാജഹാന്റെ കൊലപാതകം: രണ്ടു പ്രതികള്‍ പിടിയിലെന്ന് സൂചന



പാലക്കാട്: പാലക്കാട് കുന്നംകാട് സി പി എം പ്രവര്‍ത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ പിടിയിലെന്ന് സൂചന.

ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാാണ്.

ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീന്‍ എന്നിവര്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടു ദിവസം മുമ്ബ് നവീന്‍ വെട്ടിക്കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കി. കൊലപാതകം ആസൂത്രിതമാണ്.

ഈ ആസൂത്രിതമായ കൊലയ്ക്ക് പിന്നില്‍ ബി ജെ പി ആണെന്നും കുടുംബം ആരോപിക്കുന്നു. ബി ജെ പിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല. ഒരു വര്‍ഷമായി ഷാജഹാനും പ്രതികളും തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ഷാജഹാന്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് തര്‍ക്കം തുടങ്ങിയത്.

Post a Comment

Previous Post Next Post