തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലാബ് പരിശോധനാഫലം ഉടന്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
പദ്ധതിയുടെ ആദ്യഘട്ടമാണ് ഇവിടെ നടപ്പിലാക്കുന്നത്. മെഡിക്കല്‍ കോളേജില്‍ നടപ്പാക്കുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് ഇനിഷ്യേറ്റീവിന്‍റെ ഭാഗമായാണ് നടപടി. ഈ പദ്ധതിയുടെ ഭാഗമായി ലാബ് സാമ്ബിള്‍ ശേഖരണ കേന്ദ്രവും ആശുപത്രിയിലെ പരിശോധനാ ഫല കേന്ദ്രവും ഏകീകരിച്ചിട്ടുണ്ട്. അതിനാല്‍, ആശുപത്രിയുടെ വിവിധ ബ്ലോക്കുകളിലെ രോഗികള്‍ക്ക് അതത് ബ്ലോക്കുകളില്‍ അവരുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കും. ഇതിന് പുറമെയാണ് പരിശോധനാ ഫലങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കുന്നത്. ഫോണ്‍ നമ്ബര്‍ വെരിഫിക്കേഷന്‍ കഴിഞ്ഞ രോഗികള്‍ക്ക് ഈ സേവനം ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
ഒ.പി രജിസ്ട്രേഷന്‍ സമയത്തോ ലാബില്‍ ബില്ലിംഗ് സമയത്തോ മൊബൈല്‍ നമ്ബര്‍ വെരിഫിക്കേഷന്‍ നടത്താം. ടെസ്റ്റ് സന്ദേശമായി മൊബൈലില്‍ ഒരു ലിങ്ക് വരും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, പരിശോധനാ ഫലം ലഭിക്കും. ഈ ലിങ്ക് 90 ദിവസത്തേക്ക് സജീവമായിരിക്കും. ഇതുകൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എച്ച്‌ഡിഎസ്, ആര്‍ജിസിബി, എസിആര്‍ എന്നീ ലാബുകളിലെ പരിശോധന ഫലങ്ങള്‍ ആശുപത്രിക്കുള്ളിലെ ഏകീകൃത റിസള്‍ട്ട് കൗണ്ടറില്‍ നിന്ന് 24 മണിക്കൂറും ലഭ്യമാണ്. വരും ദിവസങ്ങളില്‍ ആശുപത്രിയിലെ കിടത്തി ചികിത്സാ വിഭാഗത്തിന്‍റെയും പരിശോധനാഫലം അതത് വാര്‍ഡുകളില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Post a Comment