സര്‍ക്കാര്‍ ജോലി വേണമെങ്കില്‍ മലയാളം നിര്‍ബന്ധം; ഇല്ലെങ്കില്‍ പിഎസ്‌സിയുടെ മലയാളം പരീക്ഷ പാസാകണം

 


സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കണമെങ്കില്‍ മലയാളം അറിഞ്ഞിരിക്കണമെന്ന ഉത്തരവ് കേരളം പുറത്തിറക്കി. മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും മുമ്ബ് പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ പാസാകണം.

10, പ്ലസ് ടു, ഡിഗ്രി ക്ലാസുകളില്‍ ഏതെങ്കിലും ഒരു തലത്തില്‍ മലയാളം ഒരു ഭാഷയായി പഠിച്ചിട്ടില്ലാത്തവര്‍ക്കാണ് പരീക്ഷ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കില്‍ പാസായാല്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. സബോര്‍ഡിനേറ്റ് സര്‍വീസ് റൂളില്‍ ഈ വ്യവസ്ഥ കൂടി സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post