ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍; ഒരു മരണം, ഒരു കുടുംബം മണ്ണിനടിയില്‍

 


തൊടുപുഴ: ഇടുക്കി കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയില്‍ ഉരുള്‍പൊട്ടി. ഒരു കുടുംബത്തിലെ 4 പേരെ കാണാതായതായി.

ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കിറ്റടിച്ചാലില്‍ സോമന്‍ ഭാര്യ ഷിജി മകള്‍ ഷിമ,ഷിമയുടെ മകന്‍ ദേവാനന്ദ് (7) എന്നിവരെയാണ് കാണാതായിരിക്കുന്നത്. സോമന്‍റെ മാതാവ് തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുകയാണ്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് അതിശക്തമായമായ മഴയാണ് പെയ്യുന്നത്.

Post a Comment

Previous Post Next Post