ശ്രീകണ്ഠപുരം: ആലക്കോട് പാലത്തിന്റെ പ്രവൃത്തി സ്റ്റേ ചെയ്ത സാഹചര്യത്തിൽ പുന:രാരംഭിക്കാനുള്ള നിയമ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് കണ്ണൂർ ജില്ലാ വികസന സമിതി യോഗത്തിൽ സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. സിആർഎഫിൽ നവീകരിക്കുന്ന ഒടുവള്ളി - കുടിയാന്മല റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഉടൻ പൂർത്തിയാക്കാനുള്ള നടപടികളും സ്വീകരിക്കണം. വിളക്കന്നൂർ - വായാട്ടുപറമ്പ പിഡബ്ല്യുഡി റോഡിന്റെ രണ്ടാം ഘട്ട പണി പൂർത്തിയാക്കണമെന്നും നടുവിൽ പഞ്ചായത്തിൽ മാവുഞ്ചാൽ പ്രദേശത്ത് നിലവിലുള്ള അധികവില നിർണയം അപാകതകൾ നിറഞ്ഞതാണെന്നും പരിഹരിക്കണമെന്നും റവന്യു വകുപ്പിനോട് സജീവ് ജോസഫ് ആവശ്യപ്പെട്ടു.
ഇരിക്കൂർ ആശുപത്രിയുടെ കെട്ടിട നിർമാണം ഉടൻ ആരംഭിക്കണമെന്നും അലക്സ് നഗർ, കൊയ്യം പ്രദേശത്തെ പുഴയിടിച്ചിൽ മൂലം റോഡുകൾക്കും കെട്ടിടങ്ങൾക്കും നാശമുണ്ടാകുന്നുണ്ടെന്നും അത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സജീവ് ജോസഫ് യോഗത്തിൽ നിർദ്ദേശിച്ചു.
%20(28).jpeg)
Post a Comment