സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്നലെ മൂന്ന് തവണയായി സ്വർണ വില 560 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്റെ ഇന്നത്തെ വില 37,600 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണ വിലയുള്ളത്. ഒരു ഗ്രാം 22 കാരറ്റിനും 18 കാരറ്റ് സ്വർണത്തിനും ഇന്ന് 10 രൂപ കുറഞ്ഞു. 22 കാരറ്റ് ഗ്രാമിന് 4700 രൂപയും 18 കാരറ്റ് ഗ്രാമിന് 3880 രൂപയുമാണ് വില.

Post a Comment