തിരുവനന്തപുരം : നഗരവാസികള്‍ക്കായി കിഴക്കേകോട്ടയില്‍ പണി കഴിപ്പിച്ച കാല്‍നട മേല്‍പ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു.
അഭിമാനം അനന്തപുരി എന്ന സെല്‍ഫി പോയിന്റിന്റെ ഉദ്ഘാടനം നടന്‍ പൃഥ്വിരാജ് നിവഹിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ കാല്‍നട മേല്‍പാലമാണ് കിഴക്കേകോട്ടയില്‍ നിര്‍മിച്ചത്.
104 മീറ്റര്‍ നീളമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ കാല്‍നട മേല്‍പാലമാണ് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമായത്. കാത്തിരിപ്പിനൊടുവില്‍ ഉദ്ഘാടന വേദിയിലേക്ക് പ്രിയ താരം പ്രിത്വിരാജ് എത്തിയതോടെ ആവേശം ഇരട്ടിയായി
കാല്‍നട മേല്‍ പാലം ടൂറിസം മന്ത്രി മന്ത്രി മുഹമ്മദ് റിയാസും സെല്‍ഫി പോയിന്റിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം പൃഥ്വിരാജും നിര്‍വഹിച്ചു. മേയര്‍ ആരാ രാജേന്ദ്രനോടൊപ്പം മേല്പലത്തില്‍ കയറിയതിനു ശേഷമാണ് ഉദ്ഘാടന വേദിയിലേക്ക് ഇരുവരും എത്തിയത്.
മേല്‍പ്പാലം നഗരത്തിന്റെ മാറ്റുകൂട്ടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
തലസ്ഥാന പെരുമ വിളിച്ചോതുന്ന മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കിയ തിരുവനന്തപുരം കോര്‍പ്പറേഷന് പ്രിത്വിരാജ് നന്ദി പറഞ്ഞു.
നാല് കോടിയോളം രൂപ മുടക്കി ആക്സോ എന്‍ജിനിയേഴ്സാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത് . ചടങ്ങില്‍ എ എ റഹീം എംപി, മന്ത്രിമാരായ ആന്റണി രാജു ജി ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Post a Comment