കണ്ണൂര്‍ : സിറ്റി സെന്റര്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. ഇടുക്കി അടിമാലി സ്വദേശി അരുണാണ് ഏഴുനില കെട്ടിടത്തിന്റെ നാലാംനിലയില്‍ കയറി ഭീഷണി മുഴക്കിയത്.
ജോലി അന്വേഷിച്ചാണ് അരുണ്‍ കണ്ണൂരിലെത്തിയതെന്നും ജോലി കിട്ടാത്തതിന്റെ വിഷമത്തിലാണ് ഇയാള്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയതെന്നും പോലീസ് പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്നാണ് ഇയാളെ പിറകിലൂടെ ചെന്ന് കീഴ്‍പ്പെടുത്തിയത്.
സ്റ്റേഷന്‍ ഓഫീസര്‍ പി. ഷനിത്ത്, അസി. സ്റ്റേഷന്‍ ഓഫിസര്‍മാരായ ഇ. ഉണ്ണികൃഷ്ണന്‍, എം. രാജീവന്‍ എന്നിവരടങ്ങിയ അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Post a Comment