കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജമ്പിൽ നേട്ടം കൊയ്ത് ഇന്ത്യ. ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണവും വെള്ളിയും മലയാളി താരങ്ങൾ സ്വന്തമാക്കി. ട്രിപ്പിള്‍ ജമ്പിൽ മലയാളി താരങ്ങളായ എല്‍ദോസ് പോൾ സ്വര്‍ണ മെഡലും അബ്ദുള്ള അബൂബക്കർ വെള്ളി മെഡലും നേടി. ഗെയിംസിൽ ഇന്ത്യയുടെ 16ാം സ്വർണമാണിത്. ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ട്രിപ്പിൾ ജമ്പിൽ ഇന്ത്യൻ താരം സ്വർണം നേടുന്നത്.

Post a Comment