KSEB ഉൾപ്പെടെയുള്ള രാജ്യത്തെ വൈദ്യുതി ബോർഡ് ജീവനക്കാർ നാളെ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. പാർലമെന്റിൽ വൈദ്യുതി നിയമഭേദഗതി ബിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതി പണിമുടക്കാൻ തീരുമാനിച്ചിരിക്കുന്നത്. വൈദ്യുതി ബോർഡിനെ സ്വകാര്യവൽക്കരിക്കുന്നതിന് എതിരെയാണ് പ്രതിഷേധം. വിലക്കയറ്റവും ക്രോസ് സബ്‍സിഡി പിൻവലിക്കുന്നതും സാധാരണക്കാർക്ക് തിരിച്ചടിയാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
.jpeg)
Post a Comment