ശ്രീകണ്ഠപുരം: നടുവില്‍ പോളിടെക്നിക് കോളജിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സജീവ് ജോസഫ് എംഎല്‍എ കത്ത് നല്‍കിയതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ യോഗം ചേര്‍ന്നു.
നടുവില്‍ പോളിടെക്നിക് കോളജിന് എഐസിടിഇ അംഗീകാരം ലഭിച്ചെതിനെ തുടര്‍ന്ന് ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ ധാരണയായി.
പോളിടെക്നിക് പ്രവര്‍ത്തിക്കാനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി വാങ്ങാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. 2015 ല്‍ പ്രഖ്യാപിച്ച പോളിടെക്നികില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തികരിച്ചിട്ടും ആവശ്യമായ ഫര്‍ണിച്ചറുകള്‍ വാങ്ങിയിട്ടും ഇതുവരെ പ്രവര്‍ത്തന സജ്ജമാക്കാന്‍ സാധിക്കാത്തതിന്റെ പോരായ്മയും ഇതിനോടൊപ്പം പ്രഖ്യാപിച്ച പോളിടെക്നിക്കുകളില്‍ ക്ലാസുകള്‍ ആരംഭിച്ച കാര്യവും യോഗത്തില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.
രണ്ടു ദിവസങ്ങളായി തിരുവനന്തപുരത്ത് ചേര്‍ന്ന യോഗങ്ങളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്. ബിന്ദു, സങ്കേതിക വിദ്യാഭ്യാസ ഡയരക്ടര്‍ ബൈജു ഭായ്, പോളിടെക്നിക് സെപ്ഷ്യല്‍ ഓഫീസര്‍ എം.സി. പ്രകാശന് എന്നിവര്‍ പങ്കെടുത്തു.

Post a Comment