ദില്ലി: രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങള്‍ സാമ്ബത്തിക മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.
അന്താരാഷ്ട്ര വിമാനങ്ങള്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്ബ് വിമാനക്കമ്ബനികള്‍യാത്രക്കാരുടെ പിഎന്‍ആര്‍ വിവരങ്ങള്‍ കസ്റ്റംസ് അധികാരികളുമായി നിര്‍ബന്ധമായും പങ്കുവെക്കണം. നിയമലംഘകര്‍ രാജ്യം വിട്ടുപോകുന്ന നടപടികള്‍ തടയാനാണിത്. പേര്, ബന്ധപ്പെടേണ്ട വിവരങ്ങള്‍, പേയ്‌മെന്റ് വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് കസ്റ്റംസിന് കൈമാറേണ്ടത്.
രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെയും പുറത്തുപോകുന്നവരുടെയും കൃത്യമായ കണക്കുകള്‍ പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. കള്ളക്കടത്ത് പോലുള്ള ഏതെങ്കിലും അനധികൃത വ്യാപാരം തടയാന്‍ സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ സാമ്ബത്തികവും അല്ലാതെയുമുള്ള തട്ടിപ്പുകള്‍ക്ക് ശേഷം കുറ്റവാളികള്‍ രാജ്യം വിടുന്നത് തടയാനും ഇതിലൂടെ പ്രയോജനപ്പെടും. സിബിഐസി സ്ഥാപിച്ച നാഷണല്‍ കസ്റ്റംസ് ടാര്‍ഗെറ്റിംഗ് സെന്റര്‍-പാസഞ്ചര്‍, കസ്റ്റംസ് ആക്‌ട് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും അന്വേഷണം നടത്തുന്നതിനും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്കോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ വിവരങ്ങള്‍ ശേഖരിക്കാം.

Post a Comment