സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസുകളുമായി കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍

 


സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കേരളത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക ബസ് സര്‍വീസുകളാണ് കര്‍ണ്ണാടകട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഒരുക്കുന്നത്്.

കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ജൂണ്‍ 12 മുതല്‍ 15 വരെ ഈ 19 സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തും. ഇത് പതിവ് സേവനങ്ങള്‍ക്ക് പുറമെയാണ്. നാലോ അതിലധികമോ യാത്രക്കാര്‍ ഒരുമിച്ച്‌ ഒരു ടിക്കറ്റ് ബുക്ക് ചെയ്താല്‍ ടിക്കറ്റ് തുകയില്‍ 5% കിഴിവും ഉണ്ട്. മടക്ക ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്ത് യാത്രക്കാരെ ആശ്ചര്യപ്പെടുത്തുകയാണ് കര്‍ണാടക.

Post a Comment

Previous Post Next Post