വിൽപ്പനയ്ക്കായി കൊണ്ടു വരുന്നതിനിടെ ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശി തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. റിജാബുള്‍ ഹക്കിനെയാണ്(23)തളിപ്പറമ്പ് മൊയ്തീന്‍ പള്ളിക്ക് സമീപത്തുെവച്ചാണ് ഇന്ന് വൈകുന്നേരം സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം വി അഷ്‌റഫിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. ആസമില്‍ നിന്ന് എത്തിച്ച കഞ്ചാവ് തളിപ്പറമ്പിലും പരിസരങ്ങളിലും ചില്ലറ വില്‍പ്പനക്ക് കൊണ്ടുവന്നതാണെന്നാണ് എക്‌സൈസ് പറയുന്നത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് . കെ , വിനേഷ് . കെ , ഷൈജു .കെ.വി., വിനീത് പി.ആർ ഡ്രൈവർ അജിത്ത് പി വി എന്നിവർ ഉണ്ടായിരുന്നു.

Post a Comment