സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഇന്ന് പ്രവര്‍ത്തി ദിനം

 


തിരുവനന്തപുരം; സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഇന്ന് അവധിയില്ല. എല്ലാ സ്കൂളുകള്‍ക്കും ഇന്ന് പ്രവര്‍ത്തി ദിനമായിരിക്കും.

ശക്തമായ മഴയെത്തുടര്‍ന്ന് വിവിധ ജില്ലകളിലെ സ്കൂളുകള്‍ക്കും പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇതിനൊപ്പം തന്നെ സംസ്ഥാനത്തെ ഓണാവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 2 മുതലാണ് ഓണാവധി. ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകള്‍ അടയ്ക്കും.12 ന് ആകും സ്കൂളുകള്‍ വീണ്ടും തുറക്കുക.

Post a Comment

Previous Post Next Post