പരിയാരം: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കെത്തിയ യുവാവില്‍ നിന്നും മാരകമായ ലഹരിമരുന്നായ 10 ഗ്രാമോളം എം.ഡി.എം.എ.
പരിയാരം പോലീസ് കണ്ടെടുത്തു.കെ.എസ്.പി ടി റോഡില്‍ കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ബൈക്ക് കാറില്‍ ഇടിച്ച് തീപിടുത്തമുണ്ടാകുകയും അപകടത്തില്‍ ബൈക്ക് യാത്രികനായ ഒരാള്‍ മരിക്കുകയും ചെയ്തത്. ബൈക്ക് സഹയാത്രികന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടവും വാഹനങ്ങള്‍ കത്തിയമര്‍ന്നതും അന്വേഷിക്കുന്നതിനിടെയാണ് പോലീസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയത്.

Post a Comment