ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെ 1.12ഓടെയാണ് ഉണ്ടായത്.
ഇതേ തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും നേരിയ ചലനമുണ്ടായെന്നാണ് വിലയിരുത്തല്‍. ലഖ്‌നൗവില്‍ നിന്ന് 139 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ലഖിംപുര്‍ ഖേരിയിലും ഭൂചലനം നേരിയ തോതില്‍ അനുഭവപ്പെട്ടിരുന്നു. അതേസമയം, ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Post a Comment