കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ്; നിരവധിപേര്‍ക്ക് പണം നഷ്ടമായി

 


കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ് കണ്ടെത്തി. കൊച്ചിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളിലാണ് വ്യാപക തട്ടിപ്പു നടന്നത്. ജില്ലയിലെ 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. നിരവധി പേരുടെ പണം നഷ്ടമായി. എടിഎമ്മിലെ പണം വരുന്ന ഭാഗത്ത് കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. കളമശ്ശേരി എടിഎമ്മില്‍ നിന്നും ഒരു ദിവസം കാല്‍ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ തട്ടിയെടുത്തത്.

Post a Comment

Previous Post Next Post