വിനായക ചതുർത്ഥി പ്രമാണിച്ച് കാസർഗോഡ് ജില്ലയിൽ ഓഗസ്റ്റ് 31ന് പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഗണേശ ചതുർഥി ദിവസങ്ങളിൽ കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിനായക പ്രതിമയുമായി ഘോഷയാത്ര നടത്തിയാണ് ആഘോഷം. അവസാന ദിവസം പ്രതിമകള്‍ കടലിലും പുഴയിലും നിമഞ്ജനം ചെയ്യുകയാണ് പതിവ്.

Post a Comment