ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കികൊണ്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നാണ് അദ്ദേഹം രാജി വച്ചത്.
രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി. രാജികത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
അരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തീരുമാനം എടുത്തത് ഹൃദയവേദനയോടെയെന്നും രാജിക്കത്തിൽ പറയുന്നു.
കോണ്‍ഗ്രസിനുള്ളില്‍ തിരുത്തല്‍ ശക്തിയായി നിന്ന ജി-23 നേതാക്കളെ നയിച്ചിരുന്നത് ആസാദായിരുന്നു. ജമ്മു കാഷ്മീര്‍ മുന്‍മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്നു അദ്ദേഹം.

Post a Comment