കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഡിലീറ്റ് ആയെന്ന് കോണ്‍ഗ്രസ്. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന ചാനലാണ് ഡിലീറ്റ് ആയത്. വിഷയം അട്ടിമറിയാണോ സാങ്കേതിക തകരാറാണോയെന്ന് പരിശോധിച്ച് വരികയാണെന്നും കോണ്‍ഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു. വിഷയത്തില്‍ ഗൂഗിള്‍-യൂട്യൂബ് ടീമുമായി ആശയവിനിമയം നടത്തി വരികയാണെന്നും കോണ്‍ഗ്രസ് അറിയിച്ചു.

Post a Comment