സംസ്ഥാനത്ത് തക്കാളിപ്പനി പടരുന്നു; ജാഗ്രത വേണമെന്ന് റിപ്പോര്‍ട്ട്

 


ന്യൂഡല്‍ഹി: കേരളത്തില്‍ തക്കാളിപ്പനി പടരുന്നതില്‍ ജാഗ്രതവേണമെന്ന് പഠനറിപ്പോര്‍ട്ട്. കോവിഡ് നാലാം തരംഗത്തിന് ശേഷം കേരളത്തില്‍ വൈറസിന്‍റെ പുതിയ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്.

തമിഴ്നാട്, ഒഡീഷ, കര്‍ണാടക എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയതെങ്കിലും കേരളത്തിലാണ് കൂടുതല്‍ രോഗബാധ.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കൊല്ലത്താണ്. മെയ് ആറിനും ജൂലൈ 26നും ഇടയില്‍ കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 82 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചല്‍, ആര്യങ്കാവ്, നെടുവത്തൂര്‍ മേഖലകളിലാണ് കൂടുതല്‍ കേസുകള്‍. അഞ്ച് വയസ്സിന് താഴെയുള്ളവരിലാണ് ഈ രോഗം കൂടുതലായും ഉണ്ടാകുന്നത്. പനി, ശരീരവേദന, വസൂരിക്ക് സമാനമായ വ്രണങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഒഡീഷയിലും 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിന് കോവിഡിന് സമാനമായ ലക്ഷണങ്ങളുണ്ടെങ്കിലും സാര്‍സ്-കോവ്-2 വൈറസുമായി ബന്ധമില്ല.

Post a Comment

Previous Post Next Post