അവഞ്ചേഴ്സ് എന്ന പേരില്‍ പ്രത്യേക കമാൻഡോ സംഘത്തെ രൂപീകരിച്ച് കേരള പൊലീസ്. നഗര പ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങൾ നേരിടുക എന്നാണ് സംഘത്തിന്റെ പ്രധാന ചുമതല. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുൾപ്പടെ ഏറ്റെടുക്കും. ഭീകരവാദ ആക്രമണങ്ങൾ മുതൽ ഗുണ്ടാ ആക്രമണങ്ങൾ വരെ ഇവര്‍ പ്രതിരോധിക്കും. അവഞ്ചേഴ്സ് രൂപീകരിച്ച നടപടിക്ക് സാധുത തേടി പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കത്ത് നൽകി.

Post a Comment