കേരള സവാരി' ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

 


സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആയ 'കേരള സവാരി' ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം 8 ശതമാനം സര്‍വീസ് ചാര്‍ജ് മാത്രമാണ് കേരള സവാരിയില്‍ ഈടാക്കുക. മറ്റ് ഓണ്‍ലൈന്‍ ടാക്സികളില്‍ അത് 20 മുതല്‍ 30 ശതമാനം വരെയാണ്.

Post a Comment

Previous Post Next Post