കണ്ണൂര്‍; അസമയത്ത് അലഞ്ഞു തിരിയുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെ താമസിപ്പിക്കാന്‍ ജില്ലയില്‍ സംവിധാനമൊരുക്കും.
ജില്ലാ ജാഗ്രതാസമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ ജി ഒ പ്രതിനിധികളുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒകള്‍ക്ക് അലഞ്ഞു തിരിയുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെ പാര്‍പ്പിക്കാന്‍ സൗകര്യമുണ്ടെങ്കിലും മാനസികാസ്വാസ്ഥ്യം നേരിടുന്നവരെ പാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ പരിമിതമാണ്. ഇവരെ ജില്ലാ-താലൂക്ക് ആശുപത്രികള്‍ റഫര്‍ ചെയ്താലാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുക. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ തന്നെ പ്രത്യേക സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. അനുമതി ലഭിച്ചാല്‍ ജില്ലാ പഞ്ചായത്ത് സൗകര്യങ്ങള്‍ ഒരുക്കും. യോഗത്തില്‍ ജില്ലാ വനിതാശിശുവികസന ഓഫീസര്‍ ദേന ഭരതന്‍, ജില്ലാ ജാഗ്രതാസമിതി അംഗങ്ങള്‍, വിവിധ എന്‍ ജി ഒ പ്രതിനിധികള്‍ പങ്കെടുത്തു.

Post a Comment