സംസ്ഥാനത്ത് സ്വർണത്തിന് 80 രൂപ വർധിച്ചു

 


സംസ്ഥാനത്ത് ഇന്ന്‌ സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 37,800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ ഉയർന്ന് ഗ്രാമിന് 4725 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 10 രൂപ ഉയർന്ന് ഒരു ഗ്രാമിന് 3900 രൂപയാണ് ഇന്നത്തെ വില. വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 61 രൂപയായി.

Post a Comment

Previous Post Next Post