ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ വിതരണം ചെയ്യും: മന്ത്രി എം വി ഗോവിന്ദന്‍

 


കണ്ണൂര്‍:കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഉരുള്‍ പൊട്ടലിലും മഴവെള്ളപാച്ചിലിലും 3 ജീവനുകളാണ് പൊലിഞ്ഞത്.

നിരവിധി വീടുകള്‍ക്ക് കേടുപാട് പറ്റി. ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ മന്ത്രി എം വി ഗോവിന്ദന്‍ സന്ദര്‍ശനം നടത്തി.

ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. വലിയ ദുരന്തമാണ് ഉണ്ടായത്. ഗതാഗതം താറുമാറായി. മാനന്തവാടി റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ ഒരു പാട് ബുദ്ധിമുട്ടുണ്ട്.

വീട് നഷ്ടമായവര്‍ക്ക് പുനരധിവാസത്തിന് പദ്ധതിയുണ്ടാക്കും. ചുരം റോഡ് രണ്ട് ദിവസം കൊണ്ട് ശരിയാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post