വടകരയിലെ സജീവന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 2 പൊലീസുകാര്‍ അറസ്റ്റില്‍. വടകര സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നിജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ മാസം 21നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചത്. പൊലീസുകാര്‍ ശാരീരികമായി പീഡിപ്പിച്ചു എന്നാണ് നിഗമനം.

Post a Comment