മട്ടന്നൂര്‍ നഗരസഭയിലേക്ക് 20ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 7 മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 35 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. പതിനെട്ട് വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലുമായി 111 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടെണ്ണല്‍ 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും.

Post a Comment