കേരള - തമിഴ്നാട് അതിര്‍ത്തിയില്‍ മായം കലര്‍ന്ന 12750 ലിറ്റര്‍ പാല്‍ പിടികൂടി

 


പാലക്കാട്: കേരള - തമിഴ്നാട് അതിര്‍ത്തിയില്‍ മായം കലര്‍ന്ന പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പാല്‍ പിടിച്ചെടുത്തത്.

12750 ലിറ്റര്‍ പാലാണ് പിടികൂടിയത്.

പാല്‍ കൊണ്ടു വന്നത് തമിഴ്നാട്ടില്‍ നിന്നാണ്. പ്രാഥമിക പരിശോധനയില്‍ പാലില്‍ യൂറിയ കലര്‍ത്തിയതായി കണ്ടെത്തി. കൊഴുപ്പിതര പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാനാണ് യൂറിയ കലര്‍ത്തുന്നത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടര്‍ നടപടിക്ക് പാല്‍ ടാങ്കര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.

Post a Comment

Previous Post Next Post