സവാരി വൈകും: സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി ആപ്പ് പ്ലേ സ്റ്റോറിലെത്തിയില്ല

 


തിരുവനന്തപുരം : കേരള സര്‍ക്കാരിന്‍റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ ടാക്സി സംവിധാനമായ കേരള സവാരിയിലെ യാത്ര വൈകും.

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ കേസ്; പരാതിക്കാരി ഒളിവില്‍

സവാരി ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ആപ്പ് വൈകുമെന്ന് തൊഴില്‍ വകുപ്പ് വിശദീകരിക്കുന്നുണ്ട്.

ആപ്പില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ടാക്സി ഓട്ടോ ബുക്കിങ്ങും തുടങ്ങിയിട്ടില്ല. ഇന്നലെ മുഖ്യമന്ത്രിയാണ് കേരള സവാരി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് പിന്നാലെ പ്ലേ സ്റ്റോറില്‍ ആപ്പ് എത്തുമെന്നായിരുന്നു പ്രഖ്യാപനം.

രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നിലവില്‍ വരുന്നത്. കേരള സവാരിയെന്ന പേരില്‍ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.

Post a Comment

Previous Post Next Post