പ്ലസ് വൺ അലോട്ട്മെന്റ്: ആദ്യഘട്ട പ്രവേശനം നേടിയത് 2,13,532 വിദ്യാർത്ഥികൾ

 


പ്ലസ് വൺ ആദ്യഘട്ട പ്രവേശനം നേടിയത് 2,13,532 വിദ്യാർത്ഥികൾ. ഇതിൽ 1,19,475 പേർ സ്ഥിര പ്രവേശനവും 94,057 പേർ താൽകാലിക പ്രവേശനവുമാണ് നേടിയത്. ഈ മാസം 15ന് രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് അതിന്റെ പ്രവേശനം 16, 17 തീയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് 22ന് പ്രസിദ്ധീകരിക്കും. അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Post a Comment

Previous Post Next Post