ജയ്പുര്‍: മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാനിലെ ഉദയ്പുര്‍ ശാഖയില്‍ വന്‍ കൊള്ള. 23കിലോ സ്വര്‍ണവും പത്ത് ലക്ഷം രൂപയുമാണ് കവര്‍ന്നു.
തോക്കുമായെത്തിയ അഞ്ചംഗ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. കൊള്ളയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ദൃശ്യങ്ങള്‍ ശേഖരിച്ച് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചതായി ഉദയ്പുര്‍ എസ്പി പറഞ്ഞു. കൊള്ളയടിച്ച സ്വര്‍ണവും പണവുമായി അക്രമികള്‍ ബൈക്കുകളിലാണ് രക്ഷപ്പെട്ടത്.
ജില്ലാ അതിര്‍ത്തികള്‍ അടച്ചുള്ള അന്വേഷണമാണ് നടത്തുന്നത്. അക്രമികളെ വൈകാതെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

Post a Comment