ജാതകം ചേരാത്തതിനാല്‍ വിവാഹം മുടങ്ങി; വിഷം കഴിച്ച യുവതി മരിച്ചു

 


കാസര്‍കോട്: കാമുകന്റെ ജാതകം ചേരാത്തതിനാല്‍ വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് വിഷം കഴിച്ച യുവതി മരിച്ചു. ചെമ്മനാട് സ്വദേശിനി മല്ലികയാണ് (22) ചികിത്സയിലിരിക്കെ മരിച്ചത്.

യുവതി കുമ്ബള സ്വദേശിയുമായി പ്രണയത്തിലായിരുന്നു. യുവാവിന് ചൊവ്വാ ദോഷമുള്ളത് കൊണ്ട് ഇവരുടെ വിവാഹം മുടങ്ങി. തുടര്‍ന്നാണ് മല്ലിക വിഷം കഴിച്ചത്. ജൂലൈ ഒന്നിനാണ് ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.

Post a Comment

Previous Post Next Post