തളിപ്പറമ്പ: കണ്ണൂര്‍ തളിപ്പറമ്പിൽ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. തളിപ്പറമ്പിൽ കനത്ത മഴയില്‍ ആള്‍താമസമില്ലാത്ത വീട് തകര്‍ന്നു.
പൂക്കോത്ത് നടയിലെ കാവില്‍ വളപ്പില്‍ ശശിധരന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകര്‍ന്നത്.വീടിന് സമീപം വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് നഗരസഭാ ജീവനക്കാര്‍ എത്തി വൃത്തിയാക്കുന്നതിനിടെ രാവിലെ 8.15 ഓടെയായിരുന്നു സംഭവം.
വീട് തകര്‍ന്ന വിവരമറിഞ്ഞ് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു. വര്‍ഷങ്ങള്‍ പഴക്കമുള്ള വീടാണെങ്കിലും ലക്ഷങ്ങളുടെ നാശ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
അതേസമയം, കാലവര്‍ഷക്കെടുതിയില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. ജൂലൈ ഒന്ന് മുതല്‍ 11 വരെ 5.80 കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. 107.93 ഹെക്ടറില്‍ 2,693 കര്‍ഷകരുടെ കൃഷി നശിച്ചു. വാഴ കൃഷിയാണ് കൂടുതലായി നശിച്ചത്.

Post a Comment