ആലക്കോട്: തേങ്ങയുടെ വിലയിടിവിനെ
തുടർന്ന് നാളീകേര കർഷകർ അതീവ സാമ്പത്തിക പ്രതിസന്ധി പേറി വലയുന്നതിനിടെ മലയോരത്ത് തേങ്ങ മോഷണം വ്യാപകമായതും
കർഷകരെ കൂടുതൽ ദുരിതത്തിലാഴ്ത്തുന്നു.
മാസങ്ങളായി തേങ്ങക്ക് കടുത്ത വിലയിടിവാണ്
നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു കിലോ തേങ്ങക്ക് 24 രൂപ മാത്രമാണ് വില ലഭിക്കുന്നത്. ഉൽപ്പാദന ചിലവ് പോലും ലഭിക്കാത്ത സ്ഥിതിയായതോടെ
നാളികേര കൃഷി മേഖല കടുത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് തേങ്ങ മോഷണവും വ്യപകമായത്. വിലയിടിവിനെത്തുടർന്ന് കുറച്ചുകാലമായി മിക്ക കർഷകരും തേങ്ങ ഇടിക്കുന്നതും വിൽക്കുന്നതും നിർത്തിവച്ചിരിക്കുകയാണ്. പൊഴിഞ്ഞുവീഴുന്ന തേങ്ങകൾ കൃഷിയിടങ്ങളിൽ തന്നെ പെറുക്കി
ക്കൂട്ടി സൂക്ഷിക്കുകയാണ്. ഇത്തരത്തിൽ സൂക്ഷിക്കുന്ന തേങ്ങകൾ കൂട്ടത്തോടെ മോഷ്ടിക്കുന്ന സംഘങ്ങൾ മലയോര മേഖല കേന്ദ്രീകരിച്ച് വിലസുന്നതായാണ് കർഷകരുടെ പരാതി. വാഹനങ്ങളിലും മറ്റും കൃഷിയിടങ്ങളിലെത്തി നൂറുകണ
ക്കിന് തേങ്ങ കടത്തിക്കൊണ്ടുപോയി വിൽപ്പന നടത്തുകയാണ്. ആലക്കോട്, മൊറാനി,പ്രദേശങ്ങളിലാണ് തേങ്ങ മോഷണം വർധിച്ചിരിക്കുന്നത്. മദ്യം സാമൂഹ്യവിരുദ്ധ സംഘങ്ങൾ വരെ ഇത്തരം കവർച്ച സംഘത്തിൽ
ഉൾപ്പെട്ടിട്ടുണ്ട്. മദ്യപാനത്തിനും മറ്റും പണം കണ്ടെത്താനാണ് മോഷണം, കവർച്ച സംഘങ്ങൾക്കെതിരെ കർഷകർ ആലക്കോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Post a Comment