കെഎസ്‌ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച്‌ അപകടം; നവജാത ശിശു മരിച്ചു

 


തൃശൂര്‍: കെഎസ്‌ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച്‌ നവജാത ശിശു മരിച്ചു. വടക്കാഞ്ചേരി സ്വദേശികളായ ഷെഫീഖ് അന്‍ഷിദ ദമ്ബതികളുടെ ഒന്നര മാസം പ്രായമായ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്.വൈകീട്ടോടെയായിരുന്നു സംഭവം.മുളങ്കുന്നത്തുകാവിലായിരുന്നു ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. കുട്ടികളില്‍ ഒരാള്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയ്‌ക്കും, ബന്ധുക്കള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post