ചെളിക്കുളമായ റോഡ് ഫയർഫോഴ്സ് കഴുകി അപകടം ഒഴിവാക്കി


ആലക്കോട്: മണ്ണ് മാറ്റലിനെത്തുടർന്ന് ചെളിക്കുളമായി മാറിയ ആലക്കോട്
പോലീസ് സ്റ്റേഷന് മുന്നിലെ ടി.സി.ബി റോഡ് തളിപറമ്പ് ഫയർഫോഴ്സ് നേതൃത്വത്തിൽ കഴുകി അപകടാവസ്ഥ ഒഴിവാക്കി. പോലീസ് സ്റ്റേഷനും മുന്നിലെ പഞ്ചായത്ത് സ്ഥലത്ത് കൂട്ടിയിട്ടിരുന്ന ലോഡ് കണക്കിന് മണ്ണ് മഴപെയ്തുകൊണ്ടിരുന്ന സമയത്ത് അശാസ്ത്രീയമായ വിധത്തിൽ കൊട്ട
യാട് കവലയിലെ സ്വകാര്യ വ്യക്തിയുടെ
സ്ഥലത്ത്  നിക്ഷേപിച്ചതിനെത്തുടർന്നാണ്
ഇന്നലെ രാവിലെ അരങ്ങത്തെ പോലീസ് സ്റ്റേഷനും മുന്നിലും കൊട്ടയാട് കവലയിലുമായി റോഡ് ചെളിക്കുളമാവുകയും നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്തിരുന്നത്. സംഭവത്തിൽ വലിയ തോതിലുള്ള
ജനകീയ പ്രതിഷേധമുയർന്നതിനെത്തുടർന്നാണ് അധികൃതർ ഇടപ്പെട്ട് ഫയർഫോഴ്സിന്റെ സേവനം തേടിയത്.തുടർന്ന് തളിപ്പറമ്പ് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീ
സർ സി.പി രാജേഷിന്റെ നേതൃത്വത്തിലെത്തിയ
സംഘം മണിക്കൂറുകൾ നീണ്ട ശ്രമത്തിലൂടെയാണ് റോഡ് കഴുകി അപകടാവസ്ഥ ഒഴിവാക്കിയത്.
അസി.സ്റ്റേഷൻ ഓഫീസർ കെ.വി സഹദേവൻ,ഫയർ ഓഫീസർമാരായ പി.നിമേഷ്, കെ.വി അനുപ്, കെ.സി രാജീവൻ ഹോം ഗാർഡ് രാജേന്ദ്രകുമാർ
എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post