സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

 


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്.

ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില പവന് 120 രൂപ കുറഞ്ഞു. ശനിയാഴ്ച സ്വര്‍ണ വില ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 80 രൂപയായി കൂടിയിരുന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37440 രൂപയാണ്.

ഗ്രാമിന് 15 രൂപയാണ് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില വര്‍ധിച്ചത്. ശനിയാഴ്ച 10 രൂപയാണ് കൂടിയത്. ഗ്രാമിന് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 4,680 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയര്‍ന്നു. 15 രൂപയാണ് കൂടിയത്. 9ന് 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 10 രൂപ ഉയര്‍ന്നിരുന്നു. 18 ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില 3865 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളിയുടെ വില ഇപ്പോഴും ഗ്രാമിന് 100 രൂപയിലാണ്.

Post a Comment

Previous Post Next Post