ഓണം ബംപർ 25 കോടിയാക്കാൻ ശുപാർശ, ടിക്കറ്റ് വില 500 രൂപ; സർക്കാർ തീരുമാനം ഉടൻ

 



തിരുവനന്തപുരം: സർക്കാർ അനുമതി നൽകിയാൽ ഇക്കുറി ഓണം ബംപറിന്റെ സമ്മാനത്തുക 25 കോടി ആയിരിക്കും. ലോട്ടറി വകുപ്പിന്റെ ശുപാർശയിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചനകൾ. അനുകൂല തീരുമാനം ഉണ്ടായാൽ കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാവും ഇത്.

രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി പത്ത് പേർക്ക് ഒരു കോടി രൂപ വീതവും നൽകാനാണ് ശുപാർശ. ടിക്കറ്റ് വില 500 രൂപയാക്കാനും ശുപാർശയുണ്ട്. കഴിഞ്ഞ വർഷം വരെ 12 കോടി രൂപഓണം ബംപർ സമ്മാനത്തുകയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു.

സമ്മാനത്തുക വർധിപ്പിക്കുന്നത് ടിക്കറ്റിന്റെ സ്വീകാര്യതയും പ്രചാരവും കൂട്ടുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. അതേസമയം, വില വർധിപ്പിക്കുന്നത് വിൽപനയെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

Post a Comment

Previous Post Next Post