കണ്ണൂർ: കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാളെ കളക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും.
ബദൽ സംവിധാനം ഏർപ്പെടുത്താതെയുള്ള പ്ലാസ്റ്റിക് നിരോധനം പിൻവലിക്കുക, നിത്യോപയോഗ സാധനങ്ങൾക്ക് ചുമതിയ അഞ്ചു ശതമാനം ജിഎസ്ടി പിൻവലിക്കുക, ടെസ്റ്റ് പർച്ചേസിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കുക, വൈദ്യുതി നിരക്കിൽ ഏർപ്പെടുത്തിയ വർധനവ് പിൻവലിക്കുക, ഇടയ്ക്കിടെ നടത്തുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് പാറക്കണ്ടി വ്യാപരി ഭവനിൽ നിന്ന് മാർച്ച് ആരംഭിക്കും.
സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി ധർണ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി, ജനറൽ സെക്രട്ടറി പി. ബാഷിത്, വൈസ് പ്രസിഡന്റ് രാജൻ തീയറത്ത്, സെക്രട്ടറി എം.ആർ. നൗഷാദ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ്. റിയാസ് എന്നിവർ പങ്കെടുത്തു.

Post a Comment